Skip to main content

Kerala NGO Union

കണ്ണൂർ; ആരോഗ്യവകുപ്പിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള പ്രമോഷനുകൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെയും കെ ജി ഒ എ യുടെയും സംയുക്ത നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസിന് മുൻപിൽ പ്രകടനം നടത്തി.
 ആരോഗ്യവകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന നിരവധിയായ തസ്തികകളിലേക്ക് യഥാസമയം സ്ഥാനക്കയറ്റം നൽകാത്തതിനാൽ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിൻ്റെ  ആരോഗ്യ സംരക്ഷണ പ്രവർത്തനം തന്നെ അപകടത്തിലാ വുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.ഫീൽഡ് വിഭാഗം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ 12 ഒഴിവുകൾ നികത്താതെ കിടക്കുകയാണ് .ഇതിൻ്റെ ഫീഡർ കാറ്റഗറിയായ ഹെൽത്ത് സൂപ്പർവൈസർ തസ്തികയിലാവട്ടെ 40 ഒഴിവുകൾ നിലനിൽക്കുന്നു .ബ്ലോക്ക് തല ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടവരാണ് ഹെൽത്ത് സൂപ്പർവൈസർമാർ. ഇതിന്റെ ഫീഡർ കാറ്റഗറികളായ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ വിഭാഗങ്ങളിൽ 150ലധികം ഒഴിവുകളുണ്ട്. പബ്ലിക് ഹെൽത്ത് നഴ്സസ് വിഭാഗത്തിൽ വിവിധ തസ്തികകളിലായി  500 ലധികം
ഒഴിവുകൾ വരും. PHNS -50, PHN-200  ഒഴിവുകളാണുള്ളത് . ജില്ലാ ലാബ് ഓഫീസർ 14, ചീഫ് ലാബ് ടെക്നീഷ്യൻ 2, ജൂനിയർ സയൻറിഫിക് ഓഫീസർ 26, സീനിയർ സയൻറിഫിക് ഓഫീസർ 5 എന്നിങ്ങനെ വലിയ തോതിലുള്ള ഒഴിവുകൾ നിലനിൽക്കുകയാണ്.
ജീവനക്കാരുടെ പ്രതിഷേധം
കേരള എൻജിഒ  യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ടി.ഷർഫുദ്ദിൻ, ടി വി അനിൽ കുമാർ, കെ സുനിൽ കുമാർ, പി വി അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *