Skip to main content

Kerala NGO Union

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യരംഗത്ത് കേരളം ആർജ്ജിച്ച നേട്ടങ്ങളേ ഇകഴ്ത്തിക്കാണിക്കുന്നതിനും അതുവഴി സ്വകാര്യ മേഖലയ്ക്ക് സ്വീകാര്യത ഉണ്ടാക്കുന്നതിനും ബോധപൂർവ്വമായ ശ്രമം പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. സ്വകാര്യ കുത്തക ഭീമന്മാർ കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് കടന്നുവന്നതിന് ശേഷം ഇവിടുത്തേ പൊതുജനാരോഗ്യ മേഖലയേ തകർക്കുന്നതിനുള്ള ശ്രമങ്ങൾ രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടായി. താലൂക്ക് ആശുപത്രികൾ വരെ അവയവമാറ്റമടക്കമുള്ള ശസ്ത്രക്രീയ നടത്താൻ കഴിയുന്ന തരത്തിലേക്ക് മാറി. ഇപ്പോൾ വകുപ്പിന് നേതൃത്വം വഹിക്കുന്ന മന്ത്രി വീണാ ജോർജ്ജിനെ കായികമായി അക്രമിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു . നേരത്തേ മന്ത്രിയുടെ വീട്ടിൽ കടന്നുകയറി പ്രതിഷേധക്കാർ റീത്ത് വച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെകട്ടേറിയറ്റംഗം സി.വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറിട്ട ജി. അനീഷ് കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, പ്രസിഡൻ്റ് ജി. ബിനുകുമാർ, വൈസ് : പ്രസിഡൻ്റ് എൽ.അഞ്ജു, ടി. ആർ. ബിജുരാജ്, കെ. സഞ്ജീവ്, കെ.ജി.ഒ.എ ജില്ലാക്കമ്മറ്റിയംഗം അംജത് രാജീവൻ എന്നിവർ സംസാരിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ എസ്. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ:സെക്രട്ടറി പി.ബി. മധു , കെ.ജി.ഒ.എ ഏരിയാ സെക്രട്ടറി ഡി.ശ്യാംകുമാർ.എം.പി. ഷൈബി, എം.വി.സുമ , ഒ .ടി .ദിപിൻദാസ്, പി.ജി.ശ്രീരാജ്, അജി.എസ് കുമാർ, എം. മോനേഷ്, ബിനു ജി തമ്പി,ചിനു എസ് നായർ എന്നിവർ സംസാരിച്ചു. അടൂരിൽ യൂണിയൻ ജില്ലാക്കമ്മറ്റിയംഗം ടി.കെ സുനിൽ ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് എ.കെ. പ്രകാശ്, ആർ. രജനീഷ് , സി.ജെ. ജയശ്രി എന്നിവർ സംസാരിച്ചു. റാന്നിയിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ കമ്മറ്റിയംഗം റ്റി.കെ. സജി. ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *