കണ്ണൂർ; ഇറിഗേഷൻ വകുപ്പിൽ സംസ്ഥാന വ്യാപകമായി ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഇറിഗേഷൻ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു.
കണ്ണൂർ ജില്ലയിൽ യൂണിയൻ പ്രവർത്തകരായ അർജുൻ എം , മിഥിലേഷ് പി വി , സ്മിത കെ കെ എന്നിവരെ യാതൊരു മാനദണ്ഡവുമില്ലാതെ വിദൂര ജില്ലകളിലേക്ക് അന്യായമായി സ്ഥലം മാറ്റിയത്. ഭരണാനുകൂല സംഘടനകളുടെ തിട്ടൂരത്തിനനുസരിച്ച് നടത്തുന്ന ഇത്തരം സ്ഥലമാറ്റങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ജീവനക്കാരിൽ ഉയർന്നുവരുന്നത്.
കണ്ണൂർ ജില്ലാ ഇറിഗേഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ്, കെ ഷീബ എന്നിവർ പ്രസംഗിച്ചു.
