Kerala NGO Union

 

സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം

എൻ.ജി.ഒ.യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന   സ.ഇ.പത്മനാഭൻ അന്തരിച്ചിട്ട് 2018 സെപ്തംബർ 18-ന് 28 വർഷം തികഞ്ഞു .

സെപ്റ്റമ്പർ 18 -ന്  വൈകിട്ട് ബാങ്ക് എംപ്ളോയിസ് ഹാളിൽ നടന്ന ഇ.പത്മനാഭൻ അനുസ്മരണ സമ്മേളനവും “കേരള പുനസൃഷ്ടിയും സാമൂഹിക പ്രതിബദ്ധതയും ” എന്ന വിഷയത്തിലുള്ള പ്രഭാഷണവും ബഹു: വ്യവസായ – യുവജനക്ഷേമ – കായിക – വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു..
ഒരുപാട് വിഷമതകളുണ്ടെങ്കിലും സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഒരു പുതിയ കേരള സൃഷ്ടിക്ക് വേണ്ടി , ഒരു നവകേരളം പടുത്തുയർത്താൻ വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാരുടെ മികവുറ്റ പ്രസ്ഥാനമാണ് എൻ.ജി.ഒ യൂണിയനെന്നും ഇ.പത്മനാഭന്റെ സ്മരണ ഈ ഘട്ടത്തിൽ പ്രസ്ഥാനം നടത്തുന്ന ധീരമായ സാമൂഹ്യ ഇടപെടലുകൾക്ക് കൂടുതൽ ശക്തി പകരുമെന്നും മന്ത്രി സൂചിപ്പിച്ചു ..

ജനറൽ സെക്രട്ടറി നടത്തിയ പ്രൗഢമായ അനുസ്മരണ പ്രഭാഷണത്തിൽ സ.ഇ.പത്മനാഭൻ പ്രസ്ഥാനം പടുത്തുയർത്താനും ജീവനക്കാരെ ഒരുമിപ്പിച്ച് നിർത്തി അവകാശങ്ങൾ ചോദിച്ച് വാങ്ങാനും നടത്തിയിട്ടുള്ള ധീരമായ സംഘടനാ പ്രവർത്തനത്തെ അനുസ്മരിച്ചു .
നാടിന്റെ വികസനപ്രക്രിയയിൽ ആദ്യം പങ്കെടുക്കാം, അതിന് ശേഷം അവകാശങ്ങൾ ചോദിക്കാം എന്നതാണ് സ. ഇ.പി നമ്മളെ പഠിപ്പിച്ചിട്ടുള്ളതെന്നും ആ ഉത്തരവാദിത്ത്വത്തിൻ അടിസ്ഥാനത്തിലാണ് ഇ.പത്മനാഭൻ അനുസ്മരണത്തോടനുബന്ധിച്ച് കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെടുത്തി ഒരു വിഷയം വെച്ച് പ്രഭാഷണം സംഘടിപ്പിച്ചതെന്നും നമ്മൾ കേരളത്തിന്റെ മണ്ണിൽ ഇന്നേറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വം ഒരു രീതിയിലും പിറകോട്ട് പോകാത്ത വിധം ശക്തമായി ജീവനക്കാരെ ഒന്നടങ്കം പങ്കെടുപ്പിച്ച് മുന്നോട്ട് പോകണമെന്നും അതായിരിക്കണം സ.പത്മനാഭനെ സ്മരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്ന് വരേണ്ടതെന്നും ജനറൽ സെക്രട്ടറി തന്റെ അനുസ്മരണ പ്രഭാഷണത്തിൽ ജീവനക്കാരെ ഓർമ്മിപ്പിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *