Skip to main content

Kerala NGO Union

കേരള സർക്കാരിൻറെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക,വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രചാരണ കാൽനട ജാഥകൾക്ക് തുടക്കമായി.. അടൂർ , തിരുവല്ല, ആറന്മുള,റാന്നി, കോന്നീ മേഖലകളിലാണ് ജാഥ നടക്കുന്നത്. ആറന്മുള മേഖലാ ജാഥ കുളനടയിൽ കേരള കർഷകസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ: ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റനായ എൻ ജി ഓ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ്കുമാറിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എച്ച്. ശ്രീഹരി അദ്ധ്യക്ഷതവഹിച്ചു ജാഥയിൽ കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജി ഗീതാമണി വൈസ് ക്യാപ്റ്റനും, കെ.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡൻ്റ് ബിജു.ജി. നായർ മാനേജരും ആണ്. അടൂർ മേഖലയിൽ കടമ്പനാട്ട് ജാഥാ ക്യാപ്റ്റനായ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീണിന് പതാക കൈമാറിക്കൊണ്ട് പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു. സി. ഐ. ടി.യു ഏരിയ സെക്രട്ടറി റോയി ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു.ജാഥയിൽ കെ.ജി. ഒ. എ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ:എം.ജി.ജാൻകി ദാസ് വൈസ് ക്യാപ്റ്റനും കെ. എസ്. ടി. എ ജില്ലാ പ്രസിഡൻ്റ് എ.കെ. പ്രകാശ് മാനേജരുമാണ്. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു ക്യാപ്റ്റനും എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് എൽ. അഞ്ജു വൈസ് ക്യാപ്റ്റനും എ.കെ.പി.സി.ടി.എ വർക്കിംഗ് കമ്മിറ്റിയംഗം ലിജിൻ പി മാത്യു മാനേജരുമായ തിരുവല്ല മേഖലാ ജാഥ കെ.എസ്.ആർ.ടി.സി കോർണറിൽ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം അഡ്വ : ഫ്രാൻസിസ് വി ആൻറണി ഉദ്ഘാടനം ചെയ്തു. ഷോപ്പ്സ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ: ആർ രവി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കെ ജി എൻ .എ സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ് ക്യാപ്റ്റനും കെ എസ് ടി എ ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ് വൈസ് ക്യാപ്റ്റനും എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു മാനേജരുമായ റാന്നി മേഖല ജാഥ എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. കോന്നി മേഖലാ ജാഥ ചിറ്റാറിൽ ജാഥാക്യാപ്റ്റൻ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. പ്രവീണിന് പതാക കൈമാറിക്കൊണ്ട് കെ.എസ്. കെ.ടി.യു സംസ്ഥാന കമ്മറ്റിയംഗം എം.എസ്. രാജേന്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ.സജി. അദ്ധ്യക്ഷത വഹിച്ചു. എ കെ പി സി ടി എ ജില്ലാ സെക്രട്ടറി റയ്സൺ സാം രാജു വൈസ് ക്യാപ്റ്റനും എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ജി. ബിനുകുമാർ മാനേജരുമാണ്. ഇന്ന് (30/10/25 ) അടൂർ മേഖലാ ജാഥ തട്ട പറപ്പെട്ടിയിൽ നിന്നും ആരംഭിച്ച് പന്തളം ടൗണിൽ സമാപിക്കും. അറന്മുള മേഖലാ ജാഥ കുമ്പനാട് നിന്നും ആരംഭിച്ച് ആറന്മുള ഐക്കരയിൽ സമാപിക്കും തിരുവല്ല കുറ്റൂരിൽ നിന്നും ആരംഭിച്ച് ആലം തുരുത്തിയിൽ സമാപിക്കും. കോന്നി ജാഥ കൈപ്പട്ടൂരിൽ നിന്നും ആരംഭിച്ച് പൂങ്കാവിൽ സമാപിക്കും റാന്നിയിൽ പെരുനാട് മടത്തും മൂഴിയിൽ ആരംഭിച്ച് കുമ്പളാംപൊയ്കയിൽ സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *