
സ്വതന്ത്ര പരമാധികാര രാജ്യമായ വെനീസ്വലയിൽ കടന്നുകയറി പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോയി ജയിലിൽ അടച്ച അമേരിക്കൻ ഭീകരതക്കെതിരെ വെനീസ്വലൻ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഫ്. എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. പത്തനംതിട്ട ടൗണിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ , ട്രഷറർ എസ്.ബിനു, വൈസ്പ്രസിഡൻ്റ് എൽ.അഞ്ജു. ടി. ആർ ബിജുരാജ് എന്നിവർ സംസാരിച്ചു. അടൂരിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡൻ്റ് എ.കെ. പ്രകാശ്, എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡന്റ് കെ.രവി ചന്ദ്രൻ,എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എം.മിനി,ആർ. രജനീഷ് എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ കെ.എസ്.ടി എ സംസ്ഥാഎക്സിക്യൂട്ടീവ് അംഗം സി. ബിന്ദു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് സെകട്ടറി പി.ജി. ശ്രീരാജ് അഭിവാദ്യം ചെയ്തു. കോന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. എം.പി. ഷൈബി,കെ. എം. ജസ്ന , എസ്.ശ്രീലത ,റ്റി.പി. സുഭാഷ് എന്നിവർ അഭിവാദ്യം ചെയ്തു. റാന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ: സെക്രട്ടറി പി.ബി. മധു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി.കെ. സജി, കെ. എസ്. ടി എ.ജില്ലാ വൈസ് പ്രസിഡൻ്റ് ബിനു.കെ. സാം, എസ്. അൻഷാദ് എന്നിവർ സംസാരിച്ചു. മലപ്പള്ളിയിൽ എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡൻ്റ് എസ് ശ്യാം അഭിവാദ്യം ചെയ്തു .