
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക,ആണവ മേഖലയിലെയും, ഇൻഷുറൻസ് മേഖല യിലെയും സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക,ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, വാലിഡേഷൻ ഓഫ് സെൻട്രൽ പെൻഷൻ റൂൾസ് 2025 പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് FSETO നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന ട്രഷറര്‍ സ. വി.കെ ഷീജ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ. എ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ജാൻകി ദാസ്,കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജി ഗീതാമണി,എഫ് എസ് ഇ റ്റി ഒ ജില്ലാ സെക്രട്ടറി.ജി അനീഷ്‌കുമാർ,എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ,എഫ് എസ് ഇ റ്റി ഒ ജില്ലാ പ്രസിഡന്റ് ദീപ വിശ്വനാദ്, കെ ജി എൻ എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്. എന്നിവർ സംസാരിച്ചു. അടൂർ കെ എസ് ആർ ടി സി കോർണറിൽ ചേർന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സ. സി വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് റ്റി എ ജില്ലാ പ്രസിഡന്റ് എ. കെ. പ്രകാശ്,എഫ് എസ് ഇ റ്റി ഒ താലൂക്ക് പ്രസിഡന്റ് കെ. രവിചന്ദ്രൻ, കെ എസ് റ്റി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. മിനി, ആർ. രജനീഷ് എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ കെ എസ് റ്റി എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി ജി ശ്രീരാജ്, ബി. സജീഷ്, അനൂപ് അനിരുദ്ധൻ,ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. റാന്നിയിൽ കെ എസ് റ്റി എ ജില്ലാ വൈസ് പ്രസിഡന്റ് ബിനു കെ സാം ഉദ്ഘാടനം ചെയ്തു.എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറര്‍.എസ്. ബിനു, ഒ. ടി ദിപിൻ ദാസ്,റ്റി. കെ. സജി, എസ് അൻഷാദ് എന്നിവർ സംസാരിച്ചു. കോന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു. എം. പി ഷൈബി, കെ. സതീഷ് കുമാർ, എസ്. ശ്രീലത എന്നിവർ സംസാരിച്ചു.മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. AKPCTA ജില്ലാ സെക്രട്ടറി റെയ്‌സൺ സാം രാജു,AKPCTA വർക്കിംഗ് കമ്മിറ്റി അംഗം ലിജിൻ പി മാത്യു,കെ എം അൻസാരി, സി വി. ഓമന, പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു