Skip to main content

Kerala NGO Union

കണ്ണൂർ; കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ-കായിക വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച
12-ാമത് ജില്ലാ തല ചെസ്, കാരംസ് (ഡബിൾസ്) ടൂർണ്ണമെൻ്റ് കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
കാരംസ് (ഡബിൾസ്) മത്സരത്തിൽ
നിഖിൽ കെ , സനോജ് എം സി (കണ്ണൂർ നോർത്ത് ഏരിയ)
എന്നിവർ ഒന്നാം സ്ഥാനവും ഗിരീശൻ ടി, ഗിരിലാൽ കെ (കണ്ണൂർ നോർത്ത് ഏരിയ) എന്നിവർ രണ്ടാം സ്ഥാനവും ജിതേഷ് ടി കെ, സുരേഷ് ബാബു ടി (കണ്ണൂർ ഏരിയ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെസ്സ് മത്സരത്തിൽ സാം സുന്ദർ പി (പയ്യന്നൂർ ഏരിയ) ഒന്നാം സ്ഥാനവും അനൂപ് പി (കണ്ണൂർ സൗത്ത് ഏരിയ) രണ്ടാം സ്ഥാനവും ജയേഷ് സി (തലശ്ശേരി ഏരിയ)മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക്  യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *