Kerala NGO Union

തൊടുപുഴ:എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ  തൊടുപുഴയിൽ 26 ന്  നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ചിലും ധർണ്ണയിലും മൂവായിരം വനിതകളെ അണിനിരത്താൻ യൂണിറ്റ്തല വനിതാ കൺവെൻഷനുകൾ തീരുമാനിച്ചു.അറുപതു യൂണിറ്റ് കേന്ദ്രങ്ങളിൽ വനിതാ കൺവെൻഷനുകൾ സങ്കടിപ്പിച്ചു.

           തൊടുപുഴ വെസ്റ്റ് ഏരിയയിൽ നടന്ന വനിത കൺവെൻഷനുകൾ  ജില്ലാ വൈസ്  പ്രസിഡന്റ് നീന ഭാസ്കരൻ, ജില്ലാ കമ്മിറ്റിഗം കെ എ ബിന്ദു,സി പി യമുന, എൻ കെ ജയദേവി, റോഷ്‌നി ദേവസ്യ, സൂര്യ ഉണ്ണികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
           കുമിളി ഏരിയയിൽ നടന്ന വനിതാ കൺവെൻഷൻ ജില്ലാ സെക്രട്ടറിയേറ്റംഗം എം ആർ രജനി ഉദ്ഘാടനം ചെയ്തു. വി എ ജിൻസി, എം ആർ ബിന്ദു എന്നിവർ സംസാരിച്ചു.
            ഉടുമ്പഞ്ചോല  ഏരിയയിൽ നടന്ന വനിതാ കൺവെൻഷൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജെ ജയപ്രഭ ഉദ്ഘാടനം ചെയ്തു.പി എ ജാൻസി, എസ്.ഉഷാകുമാരി എന്നിവർ സംസാരിച്ചു.
               പീരുമേട് ഏരിയയിൽ നടന്ന വനിതാ കൺവെൻഷൻ ജില്ലാ കമ്മിറ്റിയംഗം എസ് സ്മിത ഉദ്ഘാടനം ചെയ്തു.സീമോൾ ഷിജു, ദീപ കുമാരി എന്നിവർ സംസാരിച്ചു.
             കട്ടപ്പന  ഏരിയയിൽ നടന്ന വനിതാ കൺവെൻഷൻ ജില്ലാ കമ്മിറ്റിയംഗം മഞ്ചു ഷേൺകുമാർ ഉദ്ഘാടനം ചെയ്തു.കെ പി സന്ധ്യ, ഷീബ ഗോപി എന്നിവർ സംസാരിച്ചു.
              ദേവികുളം ഏരിയയിൽ നടന്ന വനിതാ കൺവെൻഷൻ ഏരിയ ജോ.സെക്രട്ടറി കെ വിജയമ്മ ഉദ്ഘാടനം ചെയ്തു. വി കെ രാജി, കെ പി ജയ എന്നിവർ സംസാരിച്ചു.
               അടിമാലി ഏരിയയിൽ നടന്ന വനിതാ കൺവെൻഷൻ ഏരിയ വൈസ് പ്രസിഡന്റ്‌ ബി എൻ ബിജിമോൾ ഉദ്ഘാടനം ചെയ്തു. എ സി ബിന്ദു, അമ്പിളി രാജ് എന്നിവർ സംസാരിച്ചു.
                ഇടുക്കി ഏരിയയിൽ നടന്ന വനിതാ കൺവെൻഷനുകൾ എ കെ ഉഷ,ആർ റെജി,ആശാ ബേബി,കെ യു ഷൈമോൾ എന്നിവർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *