കടുത്ത വേനൽ ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി, കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ തണ്ണീർ പന്തലുകൾ ഒരുക്കി.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച തണ്ണീർ പന്തൽ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് കെ അജയ് കുമാർ അദ്ധ്യക്ഷനായി. സി പ്രമോദ് കുമാർ, രജീഷ് കുമാർ എ എസ് , കെ അജയകുമാർ, എം കെ ഷൈജു എന്നിവർ സംസാരിച്ചു.
കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷനിൽ എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് എം സീമ അധ്യക്ഷയായി. ടി എം അജയകുമാർ സംസാരിച്ചു.

photo – ജില്ലാ ആശുപത്രിയിൽ എ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു.