കരുതലിൽ ഒരുങ്ങിയ വീട്; താക്കോൽ കൈമാറി
പൂജപ്പുര സാമൂഹ്യനീതിയും വനിതാ-ശിശുവികസനവും വകുപ്പ് എംപ്ലോയീസ് സഹകരണ സംഘം ഓഫീസിൽ ജോലി ചെയ്ത് താമസിച്ചിരുന്ന ആരോരുമില്ലാത്ത യുവാവിന് സുമനസ്സുകളുടെ കൂട്ടായ്മയിൽ വീട് ഒരുങ്ങി. ബോർഡ് അംഗവും എൻജിഒ യൂണിയൻ അംഗവുമായ വനിത ജീവനക്കാരി (അവർ പേര് വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞു അതിനാൽ പേര് പറയുന്നില്ല) സൗജന്യമായി സ്ഥലം നൽകിയതോടെയാണ് വീടെന്ന സ്വപ്നം യാഥാർഥ്യമായത്. സാമൂഹ്യനീതിയും വനിതാ-ശിശുവികസനവും വകുപ്പ് എംപ്ലോയീസ് സഹകരണ സംഘം മുൻകൈയെടുത്താണ് വീട് പണി തുടങ്ങിയത്.കേരള എൻ.ജി.ഒ. യൂണിയൻ എല്ലാവിധ സഹായവും പിന്തുണയും നൽകിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താക്കോൽദാനം നിർവഹിച്ചു.
വസ്തുവിന്റെ ആധാരം അഡ്വ. വി ജോയ് എംഎൽഎ കൈമാറി, വീട്ടുപകരണങ്ങൾ അഡ്വ ജി സ്റ്റീഫൻ എംഎൽഎ കൈമാറി. വീട് രൂപകല്പന ചെയ്ത ആർക്കിടെക്ട് നിരഞ്ജനെ ചടങ്ങിൽ ആദരിച്ചു.
കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ അധ്യക്ഷനായ യോഗത്തിൽ സഹകരണ സംഘം പ്രസിഡന്റ് എസ് ഷിബു സ്വാഗതവും സെക്രട്ടറി സതീഷ് സത്യനേശൻ നന്ദിയും പറഞ്ഞു.
തുടർന്ന് അലോഷിയുടെ ഗസൽ അരങ്ങേറി