
2005 നവംബർ 25 ന് മുൻപ് നിലവിലുണ്ടായിരുന്ന ഓഫീസുകളിൽ പ്രസ്തുത തീയതിക്ക് മുമ്പും ശേഷവും തുടർച്ചയായി സേവനത്തിലുണ്ടായിരുന്ന കാഷ്യൽ / താല്ക്കാലിക സ്വീപ്പർമാരേയാണ് സ്ഥിരപ്പെടുത്തുന്നത്. പ്രസ്തുത ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോൾ 100 ച : മീ : എങ്കിലും സ്വീപ്പിംഗ് ഏരിയ ഉണ്ടെങ്കിലേ നിയമനം സ്ഥിരപ്പെടു. കോന്നിയിൽ നടന്ന ആഹ്ലാദപ്രകടനം എൻ.ജി.ഒ യൂണിയർ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ട്രഷറർ എസ്. ബിനു ഉദ്ഘാടനം ചെയ്തു. എം. മോനേഷ്, ബിനു ജി.തമ്പി,ചിനു.എസ് നായർ എന്നിവർ സംസാരിച്ചു. അടൂരിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു.റാന്നിയിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.റ്റി. ദിപിൻദാസ് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സഞ്ജീവ് ഉദ്ഘാടനം ചെയ്തു .