Skip to main content

Kerala NGO Union

മെയ് 8 -ാം തീയ്യതി കേന്ദ്ര ഗവൺമെൻ്റ് 4 തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.
സിവിൽ സർവ്വീസിനെയടക്കം ബാധിക്കുന്ന വിധത്തിലാണ് പുതിയ നിയമങ്ങൾ
തൊഴിലാളികളെയാകെ അടിമ സമാനമായി മാറ്റുന്ന ഈ വിജ്ഞാപനത്തിനെതിരെ രാജ്യത്താകെ വലിയ സമരങ്ങൾ ഉയർന്നു വന്നു എങ്കിലും കേന്ദ്ര സർക്കാർ ആ പ്രതിഷേധങ്ങളെ തള്ളിക്കളയുകയാണ് .
ഇതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ് വിഞ്ജാപനം കത്തിച്ചാണ് പ്രതിഷേധിച്ചത്.
എറണാകുളം കളക്ട്രറ്റിനു മുൻപിൽ നടന്ന പ്രതിഷേധ പ്രകടനത്തെ FSETO ജനറൽ സെക്രട്ടറി എം.വി ശശിധരൻ അഭിവാദ്യം ചെയ്തു.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.എ അജിത് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *