ശമ്പള പരിഷ്ക്കരണം നടപ്പിലാക്കും
ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സർക്കാർ കൃത്യമായിത്തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എൻ.ജി.ഒ യൂണിയന്റെ 62-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് ഒരു അങ്കലാപ്പിന്റെയും ആവശ്യമില്ല, ജീവനക്കാരെ ശത്രുവായി കാണുന്ന സർക്കാരല്ല എൽ.ഡി.എഫ് സർക്കാരെന്നും, ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾ കൃത്യമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
9 വർഷക്കാലത്തെ സർക്കാരിൻ്റെ മെച്ചപ്പെട്ട പ്രവർത്തനങ്ങളോട് ആത്മാർത്ഥമായി സഹകരിച്ച ജീവനക്കാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിൻ്റെ തനത് വരുമാനം വർദ്ധിപ്പിച്ചതിൽ ജീവനക്കാരുടെ പങ്ക് സ്തുത്യർഹമാണ്. സേവനവേതന വ്യവസ്ഥകൾക്കതീതമായി നാടിൻ്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന സംഘടനയാണ് എൻ.ജി.ഒ യൂണിയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 നവംബർ 1-ന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്റെ സ്വാദ് സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാവരും അറിയണം. ഇതാണ് നവകേരള നിർമ്മിതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വികസനമെന്നത് ഏതോ ഒരു കാലത്ത് സംഭവിക്കേണ്ടതല്ലെന്നും വർത്തമാനകാലത്ത് തന്നെ നടപ്പിലാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആഭ്യന്തര വരുമാനവും, തനത് വരുമാനവും വർദ്ധിച്ചിട്ടുള്ളതു കൊണ്ടാണ് പെൻഷൻ നൽകുന്നതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയുന്നത്.
കേന്ദ്രം അർഹതപ്പെട്ട വിഹിതം നൽകാതെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം അനുവദിക്കുന്നത് ദയാപൂർവ്വമായ നടപടിയല്ല. കേരളത്തിന് ഈ ആനുകൂല്യം നേടിയെടുക്കാൻ സുപ്രീംകോടതി വരെ പോകേണ്ടിവന്നു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് മൂലം 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ കുടിശ്ശിക വരുത്തേണ്ടിവന്നു, ഇത് എൽ.ഡി.എഫ് ആഗ്രഹിച്ചതല്ല. ക്ഷേമ പെൻഷൻ്റെ നിലവിലുള്ള കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എൻ.ജി.ഒ യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
കേരള എൻ.ജി.ഒ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി എം.എ അജിത്കുമാറിനെയും, ജനറൽ സെക്രട്ടറിയായി എം.വി ശശിധരനെയും, ട്രഷററായി വി.കെ. ഷീജയേയും 62-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന 2025 ലെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡൻ്റുമാരായി ടി.എം ഹാജറ, എസ്. ഗോപകുമാർ, കെ.പി സുനിൽകുമാർ എന്നിവരെയും, സെക്രട്ടറിമാരായി പി.പി സന്തോഷ്, പി. സുരേഷ്, സീമ എസ് നായർ എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ സെക്രട്ടറിയേറ്റ് അംഗങ്ങൾ സി.വി സുരേഷ്കുമാർ, കെ.കെ സുനിൽകുമാർ, വി.കെ ഉദയൻ, സി. ഗാഥ, എസ്. സുനിൽകുമാർ, എ.എം സുഷമ, കെ. വിജയകുമാർ, എസ് സജീവ്കുമാർ, എം. രഞ്ജിനി, ഹംസ കണ്ണാട്ടിൽ, വി. ശോഭ, മേരി സിൽവസ്റ്റർ.
50 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ – കെ. ഭാനുപ്രകാശ്, ടി ദാമോദരൻ (കാസറഗോഡ്), കെ. രഞ്ജിത്, എൻ സുരേന്ദ്രൻ, പി.ആർ സ്മിത, പി.പി സന്തോഷ്കുമാർ (കണ്ണൂർ), ടി.കെ. അബ്ദുൽ ഗഫൂർ, എ.കെ. രാജേഷ്, എ.പി. മധുസൂദനൻ (വയനാട്), സിന്ധു രാജൻ, അനൂപ് തോമസ്, എം. ദൈത്യേന്ദ്രകുമാർ, കെ. രാജേഷ് (കോഴിക്കോട്), വി.കെ. രാജേഷ്, പി. വേണുഗോപാലൻ, വി.പി സിനി ( മലപ്പുറം), കെ. സന്തോഷ്കുമാർ, കെ. മഹേഷ്, കൃഷ്ണനുണ്ണി (പാലക്കാട്), ഇ. നന്ദകുമാർ, പി.വി ഹരിലാൽ. ആർ.എൽ. സിന്ധു (തൃശ്ശൂർ), കെ.എ അൻവർ, എ.എൻ സിജിമോൾ, പി.ഡി സാജൻ, കെ.എസ്. ഷാനിൽ (എറണാകുളം), കെ.കെ പ്രസുഭകുമാർ, സി.എസ് മഹേഷ്, എം.എൻ അനിൽകുമാർ (ഇടുക്കി), കെ.ആർ അനിൽകുമാർ, ടി. ഷാജി, വി.വി. വിമൽകുമാർ (കോട്ടയം), പി.സജിത്ത്, സന്തോഷ്..ബി, സി. സിലീഷ്, ബൈജു പ്രസാദ് (ആലപ്പുഴ), എസ്. ലക്ഷ്മിദേവി, ആർ, പ്രവീൺ (പത്തനംതിട്ട), വി.ആർ അജു, ആർ. രമ്യാ മോഹൻ, ബി. സുജിത്, ജെ. രതീഷ്കുമാർ (കൊല്ലം), ജി. ശ്രീകുമാർ, എസ്. ശ്രീകുമാർ, പി.കെ വിനുകുമാർ, അർച്ചന ആർ പ്രസാദ് (തിരുവനന്തപുരം നോർത്ത്), ഷിനു റോബർട്ട്, മാത്യു.എം
