
കേരള എൻ ജി. ഒ. യൂണിയൻ പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ പള്ളിയ്ക്കൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കോലമല,കാഞ്ഞിരപ്പാറ, തെന്നാം പറമ്പ് ഉന്നതിയിലെ കിടപ്പ് രോഗികൾക്കും വയോധികർക്കും എയർ ബെഡ് ,വാക്കിങ്ങ് സ്റ്റിക്ക്,ബഡ്ഷീറ്റുകൾ എന്നിവ വിതരണം ചെയ്തു. പള്ളിയക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
സി ആർ.ദിൻരാജ് വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ടി. രാധാകൃഷ്ണൻ,സി.ഡി. എസ്. ചെയർപേഴ്സൺ പ്രീത സന്തോഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് ജി അനീഷ് കുമാർ നന്ദിയും പറഞ്ഞു.