Skip to main content

Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ-കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്സിൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി നടത്തിയ ജില്ലാ സ്പോർട്സ് മീറ്റിൽ – മല്ലപ്പള്ളി ഏരിയ ചാമ്പ്യന്മാരായി. സിവിൽസ്റ്റേഷൻ ഏരിയ ഫസ്റ്റ് റണ്ണർ അപ്പും കോന്നി ഏരിയ സെക്കൻ്റ് റണ്ണർ അപ്പുമായി. കൊടുമൺ ഈ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുരുഷ വിഭാഗം സീനിയർ വിഭാഗത്തിൽ പത്തനംതിട്ട ടൗൺ ഏരിയായിൽ നിന്നുമുള്ള സുജിത്ത് സോമൻ, സിവിൽ സ്റ്റേഷൻ ഏരിയയിൽ നിന്നുമുള്ള എഫ്.റഫീസ് ഖാൻ സൂപ്പർ സീനിയർ വിഭാഗത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏര്യയിൽ നിന്നുമുള്ള ബിജു തോമസ്,മാസ്റ്റേഴ്സ് വിഭാഗത്തിൽ ടൗൺ ഏരിയയിൽ നിന്നുമുള്ള വേണുഗോപാൽ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വനിതാ വിഭാഗം സീനിയർ വിഭാഗത്തിൽ കോന്നി ഏരിയയിൽ നിന്നുമുള്ള അഞ്ജു അയ്യപ്പൻ കുട്ടി, സൂപ്പർ സീനിയർ വിഭാഗത്തിലും കോന്നി ഏരിയയിൽ നിന്നുമുള്ള ദീപ.ഡി.കെ, മാസ്റ്റേഴ്സ് വിഭാഗത്തിൽ സിവിൽ സ്റ്റേഷൻ ഏരിയയിൽ നിന്നുമുള്ള രമ.റ്റി, അടൂർ ഏരിയയിൽ നിന്നുമുള്ള ലാലി കെ.പി എന്നിവർ ചാമ്പ്യന്മാരായി. രാവിലെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ.പ്രവീൺ എന്നിവർ സംസാരിച്ചു. കൊടുമൺ ഇ.എം.എസ് സ്പോർട്സ് ആൻ്റ് ഗെയിംസ് അക്കാദമി ചെയർമാൻ എ.എൻ.സലിം വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രസീവ് ആർട്സ് കൺവീനർ കെ.രവി ചന്ദ്രൻ നന്ദി പറഞ്ഞു. വിജയികൾ 2026 ജനു: 10ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്പോർട്സ് മീറ്റിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *