Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനം 2024 ജൂൺ 22,23,24 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുകയാണ്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് വിളയിപ്പിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ കേരളാ ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു, വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത്, സി.ടി.സി അബ്ദുള്ള, കരീം കൊടിയത്തൂർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ്, ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, സംസ്ഥാന കമ്മറ്റി അംഗം അനൂപ് തോമസ് എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ലിനീഷ് സ്വാഗതവും താമരശ്ശേരി ഏരിയാ പ്രസിഡണ്ട് ജോസ് കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *