Skip to main content

Kerala NGO Union

കൊയ്ത്തുത്സവം ചെറുവാടി പുഞ്ചപ്പാടത്ത് നടന്ന കൊയ്ത്തുത്സവം നാട്ടുകാരും ജീവനക്കാരും ചേർന്ന് ആഘോഷമാക്കി. 2024 മേയ് 24ന് രാവിലെ നാടൻപാട്ടിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ, ഉത്സവാന്തരീക്ഷത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത്കുമാർ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. ജൂൺ 22,23,24 തിയ്യതികളിലായി നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായാണ് താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി എറ്റെടുത്തത്. യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. കേരളാ ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു, വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത്, സി.ടി.സി അബ്ദുള്ള, കരീം കൊടിയത്തൂർ, യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ്, ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *