Kerala NGO Union

പോലീസ് വകുപ്പിലെ ക്യാമ്പ് ഫോളോവര്‍ വിഭാഗക്കാരെ ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം മാതൃകാപരമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍. ക്ലിപ്തമായ ജോലിസമയമോ അര്‍ഹമായ അവധി അവകാശങ്ങളോ ലഭ്യമല്ലാത്തവിധം അടിമസമാന സാഹചര്യത്തില്‍ പണിയെടുക്കുന്ന വിഭാഗക്കാരാണ് ക്യാമ്പ് ഫോളോവര്‍മാര്‍. ഇവരുടെ ജോലിസ്വഭാവം, നിയമനരീതി എന്നിവ കാലോചിതമായി പരിഷ്കരിച്ച് ലാസ്റ്റ് ഗ്രേഡ് സര്‍വീസിന്‍റെ ഭാഗമായി സ്പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഉത്തരവ് പ്രകാരം ക്യാമ്പ് ഫോളോവര്‍ തസ്തികകളിലേക്കുള്ള നിയമനം ഇനി മുതല്‍ പി.എസ്.സി. മുഖേനയായിരിക്കും. തസ്തികയുടെ 20% പോലീസ് വകുപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കായി മാറ്റിവയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. ഈ വിഭാഗം ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകള്‍ പരിരക്ഷിക്കുന്നതിനും നിര്‍ഭയമായും മാന്യമായും തൊഴില്‍ ചെയ്യുന്നതിനുമുള്ള അവസരം സംജാതമാകുന്നതിനും ഈ തീരുമാനം വഴിതെളിക്കും. സിവില്‍സര്‍വീസിനോട് വിശിഷ്യാ താഴ്ന്ന വിഭാഗം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *