
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പാടെ അവഗണിക്കുമ്പോഴും തനത് വരുമാനം വര്‍ദ്ധിപ്പിച്ച് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കിഫ്ബിയെ ഉപയോഗിച്ച് ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. വീട്ടമ്മമാര്‍ക്ക് പുതിയ ക്ഷേമ പദ്ധതി, പഠന ശേഷം തൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ്, ക്ഷേമ പെന്ഷന് വര്‍ദ്ധന ഇങ്ങനെ ഒട്ടേറെ ക്ഷേമ പദ്ധതികളും നടപ്പാക്കി. രാജ്യത്ത് ഏറ്റവും അധികം പി.എസ്.സി. നിയമനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. സിവില്‍ സര്‍വീസിനെ ശാക്തീകരിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയങ്ങളുടെ തുടര്‍ച്ചയ്ക്കായുള്ള പോരാട്ടത്തില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് എന്‍.ജി.ഒ. യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 9ന് സംഘടനാ റിപ്പോർട്ടിൻമേൽ ആരംഭിച്ചു. ചർച്ചയിൽ ജി.ആര്.മഹേഷ് (അടൂർ),വി.എസ്.അശ്വനി (പത്തനംതിട്ട സിവിൽ സ്റ്റേഷൻ), എസ്.രാജശ്രീ (തിരുവല്ല), എം.വി.രാജേഷ് കുമാര്‍ (പത്തനംതിട്ട ടൗൺ), ആഷ്ബിന്‍ എന്‍.രാജന് (റാന്നി), കെ.എസ്.സജിത് കുമാര്‍, (കോന്നി), അപര്‍ണ്ണ തമ്പി (മല്ലപ്പള്ളി) എന്നിവർ പങ്കെടുത്തു. 10.30ന് ചേര്‍ന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ஜி.ബിനുകുമാർ അധ്യക്ഷനായിരുന്നു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.പ്രകാശ് (KSTA), സി.ബി.സുഭാഷ് കുമാര്‍ (KGOA), പി.ആര്.ബിജു (KWAEU-CITU), ആര്.മഹേഷ് (BEFI),ഡെ. റെയ്സണ്‍ സാം രാജു (AKPCTA), ദീപ ജയപ്രകാശ് (KGNA), എ.നിഷാദ് (KPSCEU), എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മധു നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംഘടനാ റിപ്പോര്ട്ടിന്മേല് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.ഹാജറ മറുപടി നൽകി. എം.വി.സുമ കൺവീനറായും സി.എസ്.സൌമ്യ, എം.അനുശ്രീ എന്നിവർ ജോയിന്റ് കൺവീനർമാരായും ജില്ലാ വനിത സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ആര്.പ്രവീണ്‍ ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ വൈകിട്ട് 4ന് സമ്മേളനം സമാപിച്ചു. സമ്മേളനത്തില്‍ 18 പ്രമേയങ്ങള്‍ അവതരിപ്പിച്ചു.