Kerala NGO Union

കേരള എൻജിഒ യൂണിയൻ 48 ആം ജില്ലാ സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ അഭിവാദ്യം ചെയ്യുന്നു

ചെറുതോണി: ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും റവന്യൂ ടവർ സ്ഥാപിക്കണമെന്ന എൻജിഒ യൂണിയൻ 48 മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഗതി വേഗം കൂട്ടാനും ജില്ലയുടെ സവിശേഷമായ പ്രശ്നങ്ങൾ മനസ്സിലാക്കി സർക്കാർ നടത്തുന്ന ഇടപെടലുകൾ സമയബന്ധിതമായി ജനങ്ങളിലെത്തേണ്ടതുണ്ട്. അഞ്ചു താലൂക്കുകളിലും വിവിധ മേഖലകളിലുമായി നിലനിൽക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ ആക്കുന്നത് ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായിമാറും.

സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ഏരിയകളെ പ്രതിനിധീകരിച്ച് എം എം റംസീന,കെ സന്തോഷ്, ആൽവിൻ തോമസ്, പി ബ്രൈറ്റ്മോൻ,ബിജോയ് തോമസ്,പി വി ജിൻസി, ബി എൻ ബിജിമോൾ, രഞ്ജിത്ത്,കെ വി ഷിജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രാജീവ് ജോൺ,കെ എസ് ജാഫർഖാൻ,ജോബി ജേക്കബ്,ജി ഷിബു,പി എം റഫീഖ്,എം ആർ രജനി, എം ബി ബിജു, ജെ ജയപ്രഭ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായും 37 അംഗ ജില്ലാ കമ്മിറ്റിയും,എംആർ രജനി (കൺവീനർ) മഞ്ജുഷേൺകുമാർ, കെ എ ബിന്ദു ജോയിന്റ് കൺവീനർമാരായി വനിതാ സബ്കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *