Skip to main content

Kerala NGO Union

കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി ഡോക്ടർ നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചു. കേരളത്തിൻറെ ന്യായമായ ഒരാവശ്യവും അംഗീകരിക്കുവാൻ കേന്ദ്ര ധനകാര്യ മന്ത്രി തയ്യാറായില്ല.സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ്, ജി എസ് ടി നഷ്ടപരിഹാരം,എയിംസ്, ശബരി റെയിൽ, വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം, അതിവേഗ റെയിൽ, അതിവേഗ പാതകൾ അടക്കം കേരളത്തിൻറെ എല്ലാ ആവശ്യങ്ങളും നിരസിച്ചു കൊണ്ടാണ് കേന്ദ്ര ധനകാര്യ മന്ത്രി പാർലമെൻ്റിൽ ബഡ്ജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എഫ്.എസ്. ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു..എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി സുരേഷ് കുമാർ അജി. എസ.കുമാർ, ബിനു.ജി. തമ്പി എന്നിവർ സംസാരിച്ചു.പത്തനംതിട്ട കളക്ടറേറ്റിൽ കെ.എസ്.ടി.എ നേതാവ് ഗണേഷ് റാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു ടി. ആർ.ബിജുരാജ് , എസ്. ഷെറീന ബീഗം, ജെ. സുജ എന്നിവർ സംസാരിച്ചു. കോന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം കെ.എസ് .ടി .എ ജില്ലാ വൈസ് പ്രസിഡൻറ് എസ്.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻറ് ജി.ബിനുകുമാർ സംസാരിച്ചു.റാന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി പി. ബി.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ടി. ദിപിൻ ദാസ്, എസ്. അൻഷാദ് എന്നിവർ സംസാരിച്ചു.മല്ലപ്പള്ളിയിൽ എഫ് .എസ്.ഇ.റ്റി.ഒ താലൂക്ക് സെക്രട്ടറി കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *