കണ്ണൂർ; ആരോഗ്യവകുപ്പിലെ അന്യായവും മാനദണ്ഡവിരുദ്ധ മുമായ സ്ഥലം മാറ്റത്തിൻ്റെഭാഗമായി ചൊക്ലി എഫ് എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ ദീപലേഖ കുഴഞ്ഞുവീണു മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ജില്ലയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ രാവിലെ 11 മുതൽ 12 വരെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, ഫാമിലി ഹെൽത്ത് സെൻ്ററുകൾ, പ്രൈമറി ഹെൽത്ത് സെൻ്ററുകൾ തുടങ്ങി ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലെല്ലാം ജീവനക്കാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
പരിയാരം മെഡിക്കൽ കോളേജിൽ കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സീബാ ബാലൻ, പി ആർ ജിജേഷ് എന്നിവരും കണ്ണൂർ ജില്ല ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിൽ കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി വി അനിൽകുമാർ, പി വി അശോകൻ എന്നിവരും പ്രസംഗിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ കമ്മിറ്റി അംഗം വി കെ സജില, ജിതേഷ് എന്നിവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പി എ ലെനീഷ് , വി സൂരജ് എന്നിവരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ കെ സുധീർ, സരുൺ എന്നിവരും പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ സിപി മുരളീധരൻ, പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ എ പി ഹരീഷ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ടി പ്രകാശൻ എന്നിവരും
പ്രസംഗിച്ചു.
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജയശ്രീ കെ പി, സിജുൽ എസ്, അയ്യൂബ് കെ, പ്രേമരാജൻ കെ പി, രാമകൃഷ്ണൻ സി വി , പുഷ്പജ കെ വി , സേതു പി, അഷ്റഫ് എം കെ, ഷാജി മാവില, സുനിൽകുമാർ കെ, പി എ ലെനീഷ്, ബിനോജ് കുറ്റ്യാനി, അരുൺ എസ് , സിജു ആട്യലം, ജയേഷ് കുമാർ സി വി, ബാബു ഇ എ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ജീവനക്കാരുടെ പ്രതിഷേധത്തിൽ കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എ ലെനിഷ് പ്രസംഗിക്കുന്നു