കണ്ണൂർ; നിയമസഭ സാമാജികനും ഭരണാധികാരിയും ദീർഘകാലം കേരള എൻജിഒ യൂണിയൻ്റെ നേതൃപദവിയിൽ സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ച ടി കെ ബാലൻ്റെ 21ാം ചരമവാർഷികം കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
രാവിലെ 8.30 ന് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ എം വി ജയരാജൻ, കെ കെ രാഗേഷ്, എംവി ശശിധരൻ, ടി കെ ബാലൻ്റെ കുടുംബാഗങ്ങൾ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അനുസ്മരണ യോഗവും പയ്യാമ്പലത്ത് ചേർന്നു. അനുസ്മരണ യോഗത്തിൽ എം. വി ജയരാജൻ, കെ കെ രാഗേഷ്, എം വി ശശിധരൻ, എൻ ചന്ദ്രൻ, എ ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ടി കെ ബാലൻ്റെ കുടുംബാംഗങ്ങൾ ഐആർപിസി ക്ക് നൽകുന്ന ധനസഹായം കെ കെ രാഗേഷിന് പ്രസ്തുത ചടങ്ങിൽ വെച്ച് കൈമാറി.
തുടർന്ന് രാവിലെ 10. 30 ന്
കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ എം എൽ എ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ, സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.

