Skip to main content

Kerala NGO Union

കണ്ണൂർ; ടൂറിസം വകുപ്പിലും യാതൊരു മാനദണ്ഡ വുമില്ലാതെ അന്യായമായ സ്ഥലംമാറ്റം നടത്തി കേരള എൻ ജി ഒ യൂണിയൻ പ്രവർത്തകരെ നാടുകടത്തുകയാണ് ഭരണാനുകൂല സംഘടനയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാരും വകുപ്പും.
ടൂറിസം ജീവനക്കാരൻ കേരള എൻജിഒ യൂണിയൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സി ശ്രീനിവാസനെ മലപ്പുറം ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്.
അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച്
ജില്ലാ ടൂറിസം വകുപ്പ് ഓഫീസിന് മുന്നിൽ യൂണിയൻ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ആർ സ്മിത, സംസ്ഥാന കമ്മിറ്റി അംഗം ടിവി പ്രജീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *