Skip to main content

Kerala NGO Union

കണ്ണൂർ; ഡിജിറ്റൽ സർവ്വേ നിർത്തി വെക്കരുത്, സർവ്വേ-  ഭൂരേഖാ വകുപ്പിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ സർവ്വേ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി.
പ്രതിഷേധ പരിപാടി കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് പ്രസംഗിച്ചു.
സാധാരണ ജനങ്ങൾക്ക് ഏറ്റവും വലിയ നിയമ പ്രശ്നമായി മാറുന്ന ഭൂമിയുടെ അതിർത്തി നിർണയം  കുറ്റമറ്റതാക്കാനാണ് മുൻ സർക്കാർ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവ്വേ നടപ്പിലാക്കാൻ തീരുമാനിച്ചത്.
 1965 മുതൽ സർവ്വേ നടപടികൾ കേരളത്തിൽ ആരംഭിച്ചുവെങ്കിലും നാളിതുവരെ എല്ലാ വില്ലേജുകളിലും റിസർവ്വേ പ്രവർത്തനം പൂർത്തീകരിച്ചിരുന്നില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലെ എല്ലാ വില്ലേജുകളിലും സർവ്വേ നടപടികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അത് കൈമാറുക എന്നതാണ് ഡിജിറ്റൽ സർവേയുടെ ലക്ഷ്യം. ആയിരക്കണക്കിന് അതിർത്തി തർക്ക പരാതികളാണ് സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ വർഷങ്ങളായി തീർപ്പാക്കാതെ കിടക്കുന്നത് അതിന് പരിഹാരമാണ് ഡിജിറ്റൽ സർവേ പൂർത്തീകരിക്കുക എന്നുള്ളത്. സർക്കാർ ഭൂമി പലയിടങ്ങളിലും അന്യാധീനപെട്ടും കയ്യേറ്റംമൂലം തിരിച്ചറിയാൻ കഴിയാത്ത വിധം കിടക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുക എന്നുള്ളത് കൂടി ഡിജിറ്റൽ സർവേയുടെ ലക്ഷ്യമാണ്.
സ്വന്തം ഭൂമിയുടെ രേഖ എന്നത് ഓരോ പൗരന്റെയും അവകാശമാണ്.
എന്നാൽ പുതുതായി അധികാരമേറ്റ സർക്കാർ ജനോപകാരപ്രദമായ ഈ പദ്ധതിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേക്കായി നിയോഗിച്ച 2800  താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട അ നടപടി. ശമ്പള കുടിശ്ശിക പോലും നൽകാതെയാണ് ഇവരെ പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *