Skip to main content

Kerala NGO Union

തദ്ദേശ സ്വയംഭരണ വകുപ്പിലെ അന്യായ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണം: കേരള എൻജിഒ യൂണിയൻ,കെജിഒഎ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഓഫീസ് മാർച്ച്.
തദ്ദേശസ്വയംഭരണ വകുപ്പിലെ മാനദണ്ഡവിരുദ്ധവും അന്യായവുമായ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി അവസാനിപ്പിക്കുക,പൊതുസ്ഥലംമാറ്റം മാനദണ്ഡപ്രകാരം കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് മാർച്ച് നടത്തി. സി. കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൊതുസ്ഥലംമാറ്റത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയിട്ടും അത് പരിഗണിക്കാതെ നൂറുകണക്കിന് ജീവനക്കാരെ ഭരണസൗകര്യം ചൂണ്ടിക്കാട്ടി മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റുകയാണ്. നിത്യരോഗികൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള പ്രത്യേക പരിഗണന അർഹിക്കുന്നവരെപ്പോലും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുന്നു. സ്ഥലംമാറ്റങ്ങളിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് അർഹത, സീനിയോറിറ്റി, സംരക്ഷണ മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് സുതാര്യമായ പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ പുനഃപരിശോധിക്കുമെന്ന് വകുപ്പ് മന്ത്രിയും പ്രിൻസിപ്പൽ ഡയറക്ടറും നേരത്തെ ഉറപ്പ് നൽകിയിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും നിലവിലെ അന്യായ സ്ഥലംമാറ്റ ഉത്തരവുകൾ പുനഃപരിശോധിക്കുക, ചട്ടവിരുദ്ധമായ നീക്കങ്ങൾ അവസാനിപ്പിക്കുക, ജീവനക്കാരുടെ പരാതികൾ പരിഹരിക്കാൻ ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം. വി. ശശിധരൻ, കെജിഒഎ ജനറൽ സെക്രട്ടറി എം. ഷാജഹാൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള എൻജിഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് സ്വാഗതവും നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *