Skip to main content

Kerala NGO Union

ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് റാലി നടത്തി

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കോൺഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയ്യതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ റാലികൾ സംഘടിപ്പിച്ചു.

കൊല്ലത്ത് താലൂക്ക് ഓഫീസിന് മുന്നിൽ നിന്നും ചിന്നക്കടയിലേക്ക് നടത്തിയ റാലിക്ക് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്‌തു. എ.കെ.എസ്.റ്റി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്‌ണൻ, ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടൻ, അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ്, കെ.ജി.എൻ.എ. ജില്ലാ സെക്രട്ടറി എസ്. സുബീഷ്, ജോയിന്റ് കൌൺസിൽ നേതാവ് എസ്. ജുനിത എന്നിവർ സംസാരിച്ചു.

പുനലൂരിൽ നടന്ന റാലിക്ക് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്‌തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം സുധർമ്മകുമാരി, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. ആർ. സോണി, കെ.എസ്.റ്റി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. അശോകൻ, ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അനി എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളിയിൽ നടന്ന റാലിക്ക് ശേഷം ചേർന്ന യോഗം കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത ഉദ്ഘാടനം ചെയ്‌തു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി നേതാവ് എ.ആർ. അനീഷ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രതീഷ് കുമാർ, കെ.ജി.ഒ.എ. കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി ദീപു എന്നിവർ സംസാരിച്ചു.

കൊട്ടാരക്കരയിൽ നടന്ന റാലിക്ക് ശേഷം ചേർന്ന യോഗം എ.കെ.എസ്.റ്റി.യു. സംസ്ഥാന കമ്മിറ്റി അംഗം ഷിജുമോൻ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, കെ.എസ്.റ്റി.എ. ജില്ലാ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ എന്നിവർ സംസാരിച്ചു.

കുന്നത്തൂരിൽ നടന്ന റാലിക്ക് ശേഷം ചേർന്ന യോഗം കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ് ഉദ്ഘാടനം ചെയ്‌തു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി നേതാവ് പി.ആർ. രതീഷ്, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി നേതാവ് ബി. ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.

പത്തനാപുരത്ത് നടന്ന റാലിക്ക് ശേഷം ചേർന്ന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ. കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. ഷാജി, കെ.എസ്.റ്റി.എ. ജില്ലാ എക്സിക്യുട്ടീവ് അംഗം അർച്ചനാദേവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *