
സ്പെഷ്യൽ റൂളിൽ താൽക്കാലിക ഇളവ് നൽകി 368 ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 1 ജീവനക്കാർക്ക് പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് താത്കാലിക സ്ഥാനക്കയറ്റം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി. ആർ ബിജുരാജ് , എസ്. ഷറീന ബീഗം, കെ.രാജേഷ് എന്നിവർ സംസാരിച്ചു. കോന്നി താലൂക്കാശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. എം.പി. ഷൈബി അഭിവാദ്യം ചെയ്തു. നാറാണമൂഴി എഫ് എച്ച്.സി ക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഒ.റ്റി. ദിപിൻ ദാസ്, ഓമല്ലൂർ എഫ്.എച്ച് സിക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം അജി എസ്.കുമാർ പുറമറ്റം എഫ്.എച്ച്.സി നടന്ന പ്രകടനം സെക്രട്ടേറിയറ്റംഗം കെ. സഞ്ജീവ് ,ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ അടൂർ ഏരിയ സെകട്ടറി ആർ. രജനീഷ് ,ചെറുകോൽ എഫ്. എച്ച്.സി യ്ക്ക് മുന്നിൽ നടന്ന പ്രകടനം യൂണിയൻ റാന്നി ഏരിയാ സെക്രട്ടറി എസ്. അൻഷാദ് , നെടുംമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാക്കമ്മറ്റിയംഗം കെ.എം.ഷാനവാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ നടന്ന പ്രകടനങ്ങൾ ഏരിയ സെക്രട്ടറി കെ.എം. അൻസാരി, എസ് ശ്യാം,പി.റ്റി.നിഷ , ദീപക് സാജു എന്നിവർ ഉദ്ഘാടനം ചെയ്തു.