Skip to main content

Kerala NGO Union

കേന്ദ്ര സർക്കാർ പാചകവാതക ലഭ്യത ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംയുക്ത സമര സംഘടനയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ അടുപ്പുകൂട്ടൽ സമരം നടത്തി. പശ്ചിമേഷ്യയിൽ യുദ്ധ സാദ്ധ്യത ഉയർന്നുവരുന്നത് കണ്ട് പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തുവാൻ കേന്ദ്ര സർക്കാർ നയ തന്ത്രപരമായ ഇടപെടലുകൾക്ക് തയ്യാറാവുന്നില്ല . തന്മൂലം രാജ്യത്ത് പാചക വാതകം സുലഭമല്ലാതായി തീർന്നിരിക്കുന്നു. ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അടുപ്പുകൂട്ടൽ സമരം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ജില്ലാ ട്രഷറർ എസ് ബിനു എന്നിവർ സംസാരിച്ചു.റാന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അടുപ്പുകൂട്ടൽ സമരം എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻറ് ദീപ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ടി. ദിപിൻദാസ് ,എഫ എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി ടി കെ സജി എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ നടന്ന സമരം കെ. എസ്. ടി. എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു.മല്ലപ്പള്ളിയിൽ നടന്ന സമരം എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി കെ.സഞ്ജീവ് ഉദ്‌ഘാടനം ചെയ്തു.കോന്നിയിൽ എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി കെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *