Skip to main content

Kerala NGO Union

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് അമിത ജോലി സമ്മർദത്തിൻ്റെ ഫലമായി അനീഷ് ജോർജ്ജ് എന്ന ജീവനക്കാരൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ പത്തനംതിട കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തി. ബി.എൽ. ഒമാരുടെ ജോലിഭാരം ലഘൂകരിയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ എൻ.ജി.ഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളുവാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അശാസ്ത്രീയമായി ടാർജറ്റ് നിശ്ചയിച്ചത് ബി.എൽ. ഒമാരുടെ മാനസിക സംഘർഷം വർദ്ധിപ്പിച്ചു. ജോലി ബഹിഷ്ക്കരിച്ച് ജീവനക്കാർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി. അനീഷ് കുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, പ്രസിഡൻ്റ് ജി. ബിനു കുമാർ, കെ.എസ്.ടി.എ ജില്ലാ ജോ:സെക്രട്ടറി ഗണേഷ് റാം, ജോയിൻ്റ് കൗൺസിൽ ജില്ലാ ജോ:സെക്രട്ടറി എ.ഷാജഹാൻ എന്നിവർ സംസാരിച്ചു. എ.കെ.എസ്.റ്റി.യു ജില്ലാ പ്രസിഡൻ്റ് എം. ഷൈൻലാൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *