
സമഗ്ര വോട്ടർ പട്ടിക പരിഷകരണത്തിൻ്റെ ഭാഗമായി 2002 ലെയും 2025 ലെ യും വോട്ടർ പട്ടിക പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനുള്ള കാലപരിധി 2025 ഡിസംബർ 4 ന് അവസാനിക്കുകയാണ്. ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന് 1000 മുതൽ 1200 പേരേ വീതം നേരിൽ കാണേണ്ടി വരുന്നു. ഒരു വീട്ടിൽ കുറഞ്ഞത് 3 തവണ സന്ദർശിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർമാരുടെയും രാഷ്ട്രീയ പാർട്ടികളുടേയും സംശയ നിവാരണത്തിന് കൂടുതൽ സമയം ആവശ്യമാണ്. ചില ഇലക്ഷൻ ഉദ്യോഗസ്ഥർ സ്വന്തം ഇഷ്ടപ്രകാരം അശാസ്ത്രീയമായി ടാർജറ്റ് നിശ്ചയിക്കുന്നത് ബി.എൽ. ഒമാരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനും ജീവനക്കാർ നിർബന്ധിതമാകുന്നു. തീവ്ര പരിശോധന പ്രവർത്തനങ്ങൾക്ക് മതിയായ സമയം അനുവദിച്ച് ബി എൽ ഒ മാരിൽ അതി സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടറിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു .