പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി.
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ,യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ പ്രസിഡൻറ് ജി ഉല്ലാസ്കുമാർ,സംസ്ഥാന കമ്മറ്റി അംഗം മാത്യു എം അലക്സ്, കെ.ജി.ഒ.എ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു