Skip to main content

Kerala NGO Union

തിരുവനന്തപുരം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മൃഗശാല മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മ്യൂസിയം അങ്കണത്തിൽ നടന്ന കൂട്ടായ്മ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
നിലവിലെ മൃഗശാല ശാസ്ത്രീയമായി നവീകരിച്ച് മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ ഒരുക്കാൻ കഴിയുമ്പോൾ മതിയായ പഠനങ്ങളും പരിശോധനകളും കൂടാതെ മാറ്റിസ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം. വി. ശശിധരൻ,മുൻ എം.എൽ.എ വി. കെ. പ്രശാന്ത്, തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ നേതാവ് എസ്. പി. ദീപക്, എന്നിവർ സംസാരിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് ജി. ഉല്ലാസ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് സ്വാഗതവും നോർത്ത് ജില്ലാ പ്രസിഡൻറ് എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *