Skip to main content

Kerala NGO Union

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാകരുടേയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ക്ഷാമബത്തക്ക് മുൻകാല പ്രാബല്യം നൽകുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റിന് മുന്നിൽ ജനുവരി 16 നു ആരംഭിച്ച രാപ്പകൾ സമരം ഇന്ന് സമാപിക്കും. രാപ്പകൽ സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കേന്ദ്രങ്ങളിൽ അഭിവാദ്യ സത്യാഗ്രഹം നടത്തി. പത്തനംതിട്ടയിൽ നടന്ന അനുഭാവ സത്യാഗ്രഹം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ദീപാ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. എഫ് എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, പ്രസിഡൻ്റ് ജി. ബിനുകുമാർ, കെ.ജി.എൻ എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി. ഗീതാമണി,കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് ഷെരീഫ്, എ.കെ.പി.സി.റ്റി.എ ജില്ലാ സെക്രട്ടറി റയ്സൺ സാം രാജു, കെ.എൻ.ടി.ഇ. ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി തോമസ്, കെ.എസ്.എസ്.പി.യു ജില്ലാ കമ്മറ്റിയംഗം പി.കെ. ഉണ്ണികൃഷ്ണൻ, കെ. എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയംഗം രമേശ് ആനപ്പാറ ,ബെഫി ജില്ലാ ജോ: സെക്രട്ടറി ജേക്കബ് മാത്യു, കെ.എസ്.ഇ.ബി.ഡബ്ല്യു.എ (സി.ഐ.ടി.യു) ജില്ലാ ജോ:സെക്രട്ടറി ധനേഷ് കുമാർ, കെ.ഡബ്ല്യു.എ.ഇ.യു ( സി. ഐ. ടി. യു) സംസ്ഥാന സെക്രട്ടറി രാജേഷ് ആർ. ചന്ദ്രൻ, കെ.സി.ഇ.യു (സി. ഐ.ടി.യു) ജില്ലാ സെക്രട്ടറി ജി.ബിജു, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജില്ലാസെക്രട്ടറി ആർ. അഭിജിത്ത്, എൻ.എഫ്.പി.ഇ ജില്ലാ സെക്രട്ടറി എസ്.കീർത്തി കെ.ജി.ഒ .എ ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.വിനോദ് എന്നിവർ അഭിവാദ്യം ചെയ്തു. വിവിധ സർവീസ് സംഘടനകൾ സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു. തുടർന്ന് ജീവനക്കാർ കളക്റ്ററേറ്റിലേക്ക് പ്രകടനം നടത്തി. കെ.ജി.ഒ.എ ജില്ലാ ജോ:സെക്രട്ടറി സി.പി. രാജേഷ് കുമാർ നന്ദി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *