കണ്ണൂർ; വ്യവസായ വാണിജ്യ വകുപ്പിലെ ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനയുടെ നിർദ്ദേശപ്രകാരമാണ് യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം പി വി ഷാജിയെ മാനന്തവാടിയിലേക്ക് യൂണിയൻ പ്രവർത്തകൻ എന്ന ഒറ്റ കാരണത്താൽ സ്ഥലം മാറ്റിയത്. ഇത്തരത്തിൽ സംസ്ഥാനമാകെ നിരവധി യൂണിയൻ പ്രവർത്തകരെയാണ് സ്ഥലം മാറ്റിയത്.
കണ്ണൂരിൽ നടന്ന പ്രതിഷേധം
യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ടിവി പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
