
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളo അഞ്ചുവർഷ തത്വം പാലിച്ച് നടപ്പിലാക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് സർക്കാർ അംഗീകരിച്ചു. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ അഭിവാദ്യ പ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് എൽ.അഞ്ജു , എം.വി. സുമ, ബിനു ജി. തമ്പി പി.എൻ അജി, എം മോനേഷ്,ചിനു എസ് നായർ എന്നിവർ സംസാരിച്ചു.കോന്നിയിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ജി ബിനു കുമാർ ഉദ്ഘാടനം ചെയ്തു. റാന്നിയിൽ എൻ. ജി.ഒ യൂണിയൻ ജില്ലാ ജോ: സെക്രട്ടറി പി ബി മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി എസ്.അൻഷാദ് അഭിവാദ്യം ചെയ്തു. അടൂരിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗo കെ.രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. കെ.സുനിൽ ബാബു, സി. ജെ.ജയശ്രീ എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ആർ.ബിജുരാജ് ഉദ്ഘാടനം ചെയ്തു. കെ രാജേഷ്, ജെ.സുജ, എസ്. ഷെറീന ബീഗം എന്നിവർ സംസാരിച്ചു.മല്ലപ്പള്ളിയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.