Skip to main content

Kerala NGO Union

കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ജീവനക്കാരും അദ്ധ്യാപ കരും ജനുവരി 12കരിദിനമാചരിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അദ്ധ്യാപകസർവീസ് സംഘടനാ സമര സമിതിയുടേയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ബാഡ്ജ് ധരിച്ച് ഓഫീസിൽ ഹാജരായി. ഉച്ചക്ക് കളക്ടറേറ്റിൽ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ,ജോയിൻ്റ് കൗൺസിൽ ജില്ലാ ജോ:സെക്രട്ടറി എ.ഷാജഹാൻ, കെ. ജി. ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ:ജാൻകി ദാസ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി.ഗീതാമണി, ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ , ട്രഷറർ എസ്.ബിനു, ജോ:സെക്രട്ടറി പി.ബി. മധു കെ. എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് എ.കെ. പ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡൻ്റ് ദീപ വിശ്വനാഥ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *