Skip to main content

Kerala NGO Union

സംസ്ഥാന ജീവനക്കാരുടെ കലോത്സവം
കണ്ണൂർ ജില്ലാ ഓവറോൾ ചാമ്പ്യന്മാർ
അവകാശ സമര പോരാട്ടങ്ങൾക്കൊപ്പം സംസ്ഥാന ജീവനക്കാരുടെ സർഗ്ഗവാസനകൾക്ക്
അരങ്ങൊരുക്കുന്ന കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന കലോത്സവം തൃശ്ശൂരിൽ സമാപിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ആയിരത്തോളം കലാപ്രതിഭകളാണ് സർഗോത്സവത്തിൽ പങ്കെടുത്തത്.
മത്സരത്തിൽ 52 പോയിൻറ് നേടി കണ്ണൂർ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
മലപ്പുറം, കോഴിക്കോട് ജില്ലകൾ രണ്ടാ സ്ഥാനവും കാസർഗോഡ് ജില്ല മുന്നാം സ്ഥാനം കരസ്ഥമാക്കി
മികച്ച കലാപ്രതിഭയ്ക്കുള്ള പുരസ്കാരം
കോഴിക്കോട് ജില്ലയിലെ ശ്യംദാസ് കെ യും
മികച്ച കലാതിലകത്തിനുള്ള പുരസ്കാരം
പത്തനംതിട്ട ജില്ലയിലെ ദിപ രവീന്ദ്രൻ നും കരസ്ഥമാക്കി.
15 നാടകങ്ങളാണ് വിവിധ ജില്ലകളുടെ നേതൃത്വത്തിൽ അരങ്ങേറിയത്.
നാടകമത്സരത്തിൽ തൃശ്ശൂർ ജില്ല അവതരിപ്പിച്ച ഉദരക്കൊടി എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോഴിക്കോട് ജില്ലാ അവതരിപ്പിച്ച പൊഴി എന്ന നാടകത്തിനും മലപ്പുറം ജില്ല അവതരിപ്പിച്ച മാട്രിമോണി എന്ന നാടകത്തിനും രണ്ടാം സ്ഥാനം ലഭിച്ചു.
ആലപ്പുഴ ജില്ലാ അവതരിപ്പിച്ച ഭൂമധ്യരേഖ എന്ന നാടകം മൂന്നാം സ്ഥാനവും നേടി
മികച്ച നടിയായി ഉദരക്കൊടിയിലെ ക്ലാര എന്ന കഥാപത്രത്തെ അവതരിപ്പിച്ച റോമി ചന്ദ്രമോഹൻ നും മികച്ച നടനായി ജീവൻ ക്രിസ്റ്റി, അഖിലേഷ് തൃപ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്ത് നാരായണനും തിരെഞ്ഞെടുത്തു.
മികച്ച നാടക രചനക്കുള്ള പുരസ്കാരത്തിന് മലപ്പുറം ജില്ല അവതരിപ്പിച്ച മാട്രിമോണി എന്ന നാടകം രചിച്ച സജീവൻ എൻ കെ അർഹനായി.
മികച്ച സംവിധാന പുരസ്കാരം ഉദരക്കൊടി സംവിധാനം ചെയ്ത പ്രശാന്ത് നാരായണൻ
കരസ്ഥമാക്കി.
ജൂറിയുടെ പ്രത്യേക
പരാമർശം നടിയായി പൊഴി എന്ന നാടകത്തിലെ രാഗിത കിരണും
മാട്രിമോണി എന്ന നാടകത്തിലെ അപർണ ആർ എസ് എന്നിവർ അർഹരായി.
വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *