Skip to main content

Kerala NGO Union

കണ്ണൂർ; സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ജനവിരുദ്ധ സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു.
കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് പ്രസംഗിച്ചു.
പയ്യന്നൂരിൽ  വി പി രജനിഷ്, കെ രാജീവൻ എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് പി എസ്, ശ്യാമള കൂവോടൻ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടിയിൽ കെ രാജേഷ്, കെ കെ സനീഷ്, വി സൂരജ്, നിമിൽ ആർ ടി എന്നിവർ പ്രസംഗിച്ചു. തലശ്ശേരിയിൽ ജയരാജൻ കാരായി ജിതേഷ് പി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *