Skip to main content

Kerala NGO Union

സഖാവ് ഇ പത്മനാഭൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ഏരിയ കേന്ദ്രങ്ങളിലും യൂണിയൻ ഓഫീസുകൾക്ക് മുമ്പിലും രാവിലെ പതാക ഉയർത്തി

എല്ലാവർഷവും എന്നപോലെ 2026 ലും ഇ പി സ്‌മരണ പുതുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ജീവനക്കാർ ക്കും തൊഴിലാളികൾക്കും എതിരായി കടുത്ത കടന്നാക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും അവരെ കൂലി അടിമകളാക്കി മാറ്റുന്നതുമായ ലേബർ കോഡുകൾ നടപ്പിലാ ക്കുന്നതിന് ആവശ്യമായ റൂളുകളും ചട്ടങ്ങളും വിജ്ഞാപനം ചെയ്തു‌ കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിപോലെ ജനങ്ങൾക്ക് ആശ്വാസകരമായ പദ്ധതികൾ പോലും അട്ടിമറിച്ച കേന്ദ്രസർ ക്കാർ സാർവത്രികമായ വർഗീയ വൽക്കരണത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ നേതൃത്വം നൽകുന്നു.
കേരളത്തിൽ മൂന്നുമാസങ്ങൾക്ക് മുമ്പ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരും കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികൾ അതേപടി തുടരുമെ ന്നാണ് പുതിയ സർക്കാരിൻ്റെ നയപ്രഖ്യാപനവും ധവള പത്രവും പുതുക്കിയ ബജറ്റും അടിവരയിടുന്നത്. സിവിൽ സർവീസിൽ ആകെ മാനദണ്‌ഡവിരുദ്ധവും അന്യായവുമായ സ്ഥലം മാറ്റങ്ങൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ ദ്രോഹി ക്കുന്ന സർക്കാർ ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ള സാമ്പത്തിക അനുകൂല്യങ്ങളുടെ കാര്യത്തിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ നിയോഗിച്ച് പകുതിയിലേറെ പ്രവർ ത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയ പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ തുടർച്ചയ്ക്ക് വേണ്ട തീരുമാനം കൈക്കൊള്ളേണ്ട ഫയൽ മുഖ്യമന്ത്രിയുടെ ലോഗിനിൽ തീരുമാനം കാത്തു കിടക്കാൻ തുടങ്ങിയിട്ട് മൂന്നുമാസം പിന്നിടുകയാണ്. മുൻ സർക്കാർ അനുവദിച്ച ക്ഷാമബത്ത കുടിശികയുടെ കാര്യത്തിലും അഷ്വെർഡ് പെൻഷൻ്റെ കാര്യത്തിലും നിഷേധ നിലപാട് തുടരുന്ന യുഡിഎഫ് സർക്കാർ ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം നിർത്തലാക്കുകയുംചെയ്തു. നിയമന നിരോധനത്തിന് കളമൊരുക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.
സർക്കാരുകൾ തുടർച്ചയാണെന്ന യാഥാർത്ഥ്യം മറച്ചു പിടിച്ച് സർക്കാർ ഉത്തരവാക്കിയ ആനുകൂല്യങ്ങൾ പോലും അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണം, ക്ഷാമബത്താ കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ തുടങ്ങിയ അവകാശാനുകൂല്യങ്ങൾ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയും അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരുകയെന്ന വർത്തമാനകാല ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സന്ദർഭത്തിലാണ് ഇക്കൊല്ലത്തെ ഇ പി ദിനം വന്നെത്തിയിരിക്കുന്നത്. കേന്ദ്രസംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയ പ്രീണന നടപടികൾക്കും എതിരായി ജീവനക്കാരെ അണിനിരത്താനുള്ള പ്രവർത്തനങ്ങളിൽ ഇ പി യുടെ ജ്വലിക്കുന്ന ഓർമ്മകൾ കരുത്തും വഴികാട്ടിയുമാകും

Leave a Reply

Your email address will not be published. Required fields are marked *