Skip to main content

Kerala NGO Union

ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റങ്ങൾ അവസാനിപ്പി ക്കണമെന്നും അന്യായങ്ങൾക്ക് ഉത്തരവാദികൾ ക്കെതിരെ നടപടി സ്വീകരിക്കണ മെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇലക്ഷൻ ഫലപ്രഖ്യാപനം വന്ന അന്ന് മുതൽ ജീവനക്കാരെ വൈര നിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റുകയാണ്. എല്ലാ മാനുഷിക മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചു കൊണ്ടാണ് ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കേരളത്തിൽ സ്ഥലംമാറ്റം നടപ്പിലാക്കുന്നത്. പൊതു സ്ഥലംമാറ്റം നിയമപരമായി നടപ്പാക്കാൻ ബാധ്യതയുള്ള സർക്കാർ തന്നെ അത് അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണ്.
ഇനിയും സ്ഥലം മാറ്റും റെഡിയായിരുന്നോ എന്ന് മുഖ്യമന്ത്രി തന്നെ ഭീഷണി മുഴക്കിയതിനു ശേഷം കൂട്ട സ്ഥലംമാറ്റ ഉത്തരവുകളാണ് സംസ്ഥാനത്ത് ഇറങ്ങിയത്.
പ്രായമായ മാതാപിതാക്കൾ ഉള്ളവർ ഗർഭിണികൾ കുഞ്ഞു കുട്ടികൾ ഉള്ളവർ തുടങ്ങി ഒരു പരിഗണനയും നൽകാതെ ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ ഭാഗമായാണ് ആത്മഹത്യയും കുഴഞ്ഞുവീണു മരണവും ഉണ്ടാകുന്നത്
ഈ സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും ശക്തമായ പ്രതിഷേധം ഉയർത്തിയത്

കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത സ്ഥലംമാറ്റവും മാനസിക പീഡനവുംമൂലം ജീവനൊടുക്കി. കുഴഞ്ഞുവീണ് മരിച്ച ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആർ ദീപലേഖയും സ്ഥലം മാറ്റത്തിന്റെ ഇരയാണ്. കണ്ണൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഡോക്ടർ രാധാമണി എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഹൃദയാഘാതം വന്ന് സിസിയുവിലാണ്. .

ഈ സാഹചര്യത്തിലാണ് ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രക്ഷോഭം സംഘടിപ്പി ത്.

സെക്രട്ടറിയേറ്റ് മുമ്പിൽ നടന്ന പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു FSETO ജനറൽ സെക്രട്ടറി സഖാവ് എംവി ശശിധരനും മറ്റ് FSETO നേതാക്കളും സംസാരിച്ചു
ജില്ലകളിൽ ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കന്മാരും പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *