*കേരള എൻജിഒ യൂണിയൻ വർക്കല ഏരിയ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നടത്തി.*
 ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ വർക്കല ഏര്യയിലെ സംഘടനാ പ്രവർത്തനങ്ങൾക്കും വർഗ ബഹുജന പ്രവർത്തനങ്ങൾക്കും കൂടുതൽ കരുത്താർജ്ജിക്കുന്ന സാഹചര്യം ഒരുക്കികൊണ്ട് ഏരിയാ കമ്മിറ്റിക്ക് വേണ്ടി ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് തീരുമാനിച്ചു. വർക്കലയിൽ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം കേരള എൻജിഒ യൂണിയൻ  ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് സ്വാഗതവും ജില്ലാ പ്രസിഡൻറ് കെ എം സക്കീർ നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽ രാജ് സെക്രട്ടറിയേറ്റംഗം കെ.പി.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.ശ്രീകുമാർ , ബി.കെ.ഷംജു, എസ്.ശ്രീകുമാർ ,ജില്ലാ ഭാരവാഹികൾ,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, മുൻകാലനേതാക്കൾ, ഇതര സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.