അഖിലേന്ത്യ ഫെഡറേഷന്റെ (AISGEF)സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം
2022 ഏപ്രിൽ 13 മുതൽ 17 വരെ ബീഹാറിലെ ബെഗുസ്വരായിൽ വെച്ചു നടക്കുന്ന ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 17-ാമത് ദേശീയ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. ഏപ്രിൽ 13-ന് പ്രകടനത്തോടെയുംപൊതുസമ്മേളനത്തോടെയുമാണ് തുടക്കം കുറിച്ചത്. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്തമായ ധാരകൾ ( current) ഉണ്ടായിരുന്നു വെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശോക് ധാവ്ളെ ഓർമ്മിപ്പിച്ചു. എന്നാൽ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയ സംഘടനകൾ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ല. ഈ വർഗീയവാദികളാണ് ഇപ്പോൾ ഇന്ത്യയിൽ അധികാരത്തിലുള്ളത്. ഇന്ത്യയിലെ ഭരണവർഗം ഇപ്പോൾ ഈ വർഗീയവാദികളോടും കോർപ്പറേറ്റ് മുതലാളിത്തത്തോടും ഐക്യത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്. അതുകൊണ്ടാണ് തൊഴിലാളികളും, കർഷകരും ജീവനക്കാരുമടക്കം എല്ലാ വിഭാഗം അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഇപ്പോൾ ഇവരുടെതീവ്ര ആക്രമണങ്ങൾ നേരിടേണ്ടിവരുന്നത്. എല്ലാ വിഭവങ്ങളും കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ്. ഭരണവർഗത്തിന്റെ ഈ ദേശവിരുദ്ധ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സമസ്തിപൂർ എം.എൽ.എ അജയ് കുമാർ, രാം പരി,(AIDWA) എ.ശ്രീകുമാർ, സുഭാഷ് ലാംബ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു. യോഗത്തിൽ BSNGEF പ്രസിഡന്റ് വിശ്വനാഥ് സിങ് അധ്യക്ഷനായി. കേരളത്തിൽ നിന്നും FSETO യെ പ്രതിനിധീകരിച്ച് 66 സഖാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു