Kerala NGO Union

കേന്ദ്ര സർക്കാരിന്റെ വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  കോഴിക്കോട് സിവിൽസ്റ്റേഷനിൽ  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി പി പി സന്തോഷ് കെ എസ് ടി എ സംസ്ഥാന എക്സ്ക്യൂട്ടീവ്അംഗം വി.പി.രാജീവൻ,
കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.സുധാകരൻ, കെ എം സി എസ് യു സംസ്ഥാന സെക്രട്ടറി  വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വടകരയിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെകട്ടറിയേറ്റംഗം ടി സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. കെ പി ബാബു, വി വി വിനോദൻ എന്നിവർ സംസാരിച്ചു. താമരശേരിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോ.സെകട്ടറി അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു. എൻ ലിനീഷ്, വി ബാൽരാജ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ എം.പി. ജിതേഷ് കൃഷ്ണൻ , ഗണേശൻ കക്കഞ്ചേരി, എക്സ് ക്രിസ്റ്റിദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *