തൊടുപുഴ:മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിന്റെ   മുന്നോടിയായി ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ താലൂക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി.
       പണിമുടക്കിന്റെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്നധർണകളും, കോർണ്ണർ യോഗങ്ങളും പൂർത്തിയാക്കി.
        തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ എ ശിവൻ ഉദ്ഘാടനം ചെയ്തു.സമര സമിതി കൺവീനർ ജി രമേശ്‌ അധ്യക്ഷത വഹിച്ചു. കെ ജി ഒ എ ജില്ലാ  സെക്രട്ടറി റോബിൻസൺ പി ജോസ് അഭിവാദ്യം ചെയ്തു. സമര സമിതി കൺവീർ ടി ജി രാജീവ്‌ സ്വാഗതവും കെ എം സി എസ് യു സംസ്ഥാന കമ്മിറ്റിയംഗം വി എസ് എം നസീർ നന്ദിയും പറഞ്ഞു.
       ചെറുതോണിയിൽ നടന്ന പണിമുടക്ക് റാലി  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റ്റി എം ഹാജറ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ വി സാജൻ, ജയൻ പി.വിജയൻ, മുരുകൻ വി അയത്തിൽ,  ബിനുമോൾ ഗോപി തുടങ്ങിയവർ സംസാരിച്ചു. ഷാജു ഡി,ജെയിംസ് ജോൺ, ഗിരീഷ്ജോൺ വിശ്വരാജ് കെ ബി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
        അടിമാലിയിൽ നടന്ന പണിമുടക്ക് റാലി കെ  എസ് ടി എ  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ  ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകമാർ, ജോയിന്റ് കൗൺസിൽ മേഖലാ ജോയിന്റ് കൺവീനർ ആൻസ് ജോൺ, എൻ പി സജീവ്, പി കെ സതീഷ് കുമാർ, പി എ ജയകുമാർ,തുടങ്ങിയവർ സംസാരിച്ചു. സി യേശുദാസ് , എം ബി ബിജു, പ്രിൻസ്മോൻ, ഷാജി തോമസ്, സോജൻ തോമസ്, എം ബി രാജൻ. അപർണ്ണ നാരായണൻ, എം രവികുമാർ , രഞ്ജു രാജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
        പീരുമേട്ടിൽ നടന്ന പണിമുടക്ക് റാലി കെ ജി ഒ  എ സംസ്ഥാന സെക്രട്ടറി ഡോ. കെ കെ ഷാജി ഉൽഘാടനം ചെയ്തു. എൻ ജി ഓ യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് എസ് സുനിൽ കുമാർ, ജോയിന്റ് കൌൺസിൽ ജില്ലാ സെക്രട്ടറി  ബീനാമോൾ,കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പുഷ്പരാജ് എന്നിവർ സംസാരിച്ചു.ജോയിന്റ് കൗൺസിൽ പീരുമേട് മേഖല പ്രസിഡന്റ് അധ്യക്ഷൻ ആയ യോഗത്തിൽ എഫ്. എസ് ഇ ടി ഒ മേഖല സെക്രട്ടറി രാജീവ് ജോൺ സ്വാഗതവും ജോയിന്റ് കൌൺസിൽ മേഖല സെക്രട്ടറി നന്ദിയും പറഞ്ഞു. എൻ ജയകുമാർ, സുരേഷ് കുമാർ, പി എൻ ബിജു, എസ് സ്മിത,എൽ സങ്കരി,ആർ ബിനുകുട്ടൻ, അനീഷ്‌ തങ്കപ്പൻ, മാടസ്വാമി,എൻ കെ സന്തോഷ്‌ എന്നിവർ റാലിക്കു നേതൃത്വം നൽകി.
        നെടുങ്കണ്ടത്ത് നടന്ന പണിമുടക്ക് റാലി എഫ് എസ് ഇ ടി ഓ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്  ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി എസ് സുകുമാരൻ അധ്യക്ഷത  വഹിച്ചു.കെ എസ് ടി എ ജില്ലാ പ്രസിഡന്റ്‌ കെ ആർ ഷാജിമോൻ അഭിവാദ്യം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറിയേറ്റംഗം അബ്ദുൽ സമദ് സ്വാഗതവും എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി രവീന്ദ്രനാഥ്‌  നന്ദിയും പറഞ്ഞു.