ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചത് പ്രകാരം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം ഉടൻ റവന്യു വകുപ്പിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ.സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ് ബിനു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും ജില്ലാ ട്രഷറർ ജി ബിനുകുമാർ നന്ദിയും പറഞ്ഞു.