ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
പത്തനംതിട്ട ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും 1871 ൽ സ്ഥാപിതമായതുമായ കോന്നി ഗവ: എൽ പി സ്കൂളിൽ കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നിർമിച്ചു നല്കിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ നിർവഹിച്ചു.കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ.സി.വി.സുരേഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്.
എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് എസ് ബിനു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും ജില്ലാ ട്രഷറർ ജി ബിനുകുമാർ നന്ദിയും പറഞ്ഞു.
.