കേരള എന്‍.ജി.ഒ. യൂണിയന്, 54 ആം സംസ്ഥാന സമ്മേളനം കണ്ണൂരില്‍
സ്വാഗതസംഘം രൂപീകരിച്ചു
കഴിഞ്ഞ 50 വര്‍ഷത്തിലേറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള എന്‍.ജി.ഒ യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം 2017 മെയ് 13,14,15 തീയതികളില്‍ കണ്ണൂരില്‍ ചേരുകയാണ്.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി സ: പി കെ ശ്രീമതി ടീച്ചര്‍ എംപി ചെയര്‍പേഴ്സണും സ: എം വി ശശിധരന് ജനറല്‍ കണ്‍വീനറുമായി 1000 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതം സംഘം രൂപീകരണ യോഗം എം പ്രകാശന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ സ: പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്തു. യൂണിയന് സംസ്ഥാന പ്രസിഡണ്ട് സ: പി എച്ച് എം ഇസ്മയില്‍ സ്വാഗതംസംഘം സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: കെ വി സുമേഷ്, സി ഐ ടിയു ജില്ലാ സെക്രട്ടറി സ: കെ അശോകന്, സ: കെ കൃഷ്ണന്, സ: കെ കെ പ്രകാശന്, സ: എം സഹദേവന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം പാനല്‍ യൂണിയന് ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രന് അവതരിപ്പിച്ചു. യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ: ടി സി മാത്തുക്കുട്ടി സ്വാഗതവും സ: എം വി ശശിധരന് നന്ദിയും പറഞ്ഞു.
17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂണിയന് സംസ്ഥാന സമ്മേളനത്തിന് കണ്ണൂര്‍ ആതിഥ്യമരുളുന്നത്. 2000 ലാണ് ഇതിനു മുമ്പ് എന്‍ ജി ഒ യൂണിയന് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടന്നിട്ടുള്ളത് . സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ മുന്നൊരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. സമ്മേളന പ്രതിനിധികള്‍ക്ക് വിഷരഹിതമായ ഭകഷണമൊരുക്കുന്നതിന് ജൈവനെല്‍കൃഷി കുറ്റിയാട്ടൂരിലും പച്ചക്കറി കൃഷി കല്ല്യാശ്ശേരിയിലും ആരംഭിച്ചിട്ടുണ്ട്..