നാം ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.
പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളുടേയും നേതൃത്വത്തിൽ വർഗ്ഗീയതയ്ക്ക് എതിരെ നാം ഒന്ന് സൗഹൃദ കൂട്ടായ്മ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ.പത്മനാഭൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.
വിക്ടോറിയ കോളേജിലെ ചരിത്രാധ്യാപകൻ ഡോ: പി.ജെ. വിൻസെന്റ് പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കുഞ്ഞൻ മാസ്റ്റർ ആശംസകൾ അറിയിച്ചു.
നിർമൽ ദാസ് സ്വാഗതം ശ്രീ അനുപ് കുമാർ നന്ദി രേഖപ്പെടുത്തി. ശ്രീ.ശരത്ത് അധ്യക്ഷത വഹിച്ചു.